08 July, 2024 01:00:09 PM
കൊച്ചിയിൽ തീ തുപ്പുന്ന ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയത് തിരുവനന്തപുരം സ്വദേശി

കൊച്ചി: കൊച്ചിയിലെ റോഡിലൂടെ തീ തുപ്പുന്ന ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി കിരൺ ജ്യോതിയെന്ന യുവാവാണ് KL 01 CT 6680 രജിസ്‌ട്രേഷൻ ബൈക്കിലുണ്ടായിരുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) അറിയിച്ചു. ഇയാൾക്കെതിരെ എംവിഡി കേസെടുത്തിട്ടുണ്ട്. ചെന്നൈയിൽ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുകയാണ് കിരൺ. വാഹത്തിന്റെ രജിസ്‌ട്രേഷൻ യുവാവിന്റെ പിതാവിന്റെ പേരിലാണ്. അതിനാൽ പിതാവിനോട് വ്യാഴാഴ്ച ആർടിഒയ്ക്ക് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയതായി എംവിഡി പറഞ്ഞു.