18 July, 2024 03:01:16 PM
മെട്രോ ട്രാക്കിലേക്ക് ഫ്‌ളക്‌സ് ബോര്‍ഡും ടാര്‍പോളിനും വീണ് ഗതാഗതം തടസപ്പെട്ടു
കൊച്ചി: കനത്ത മഴയില്‍ കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്‌ളക്‌സ് ബോര്‍ഡ് മറിഞ്ഞു വീണ് അപകടം. കലൂര്‍ മെട്രോ സ്റ്റേഷനും ടൗണ്‍ ഹാള്‍ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം ഉണ്ടായത്. ഇതോടെ ഈ റൂട്ടില്‍ ഗതാഗതം നിര്‍ത്തിവച്ചു. ഫ്‌ളക്‌സ് ബോര്‍ഡ് മാറ്റിയ ശേഷം സര്‍വീസ് പുനരാരംഭിച്ചു. പിന്നാലെ എറണാകുളം സൗത്ത് – കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ടര്‍പ്പോളിനും മറിഞ്ഞു വീണു. ഇതോടെ ഇതുവഴി രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിന്‍ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവച്ചു. ഇന്ന് നഗരത്തില്‍ ശക്തമായ മഴയും കാറ്റും നേരിടുന്നുണ്ട്.