19 July, 2024 10:58:50 AM
മലപ്പുറത്ത് മിനി വാൻ ബൈക്കിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം താനൂർ മൂലക്കലിൽ മിനിവാൻ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. താനൂർ ഉണ്ണിയാൽ സ്വദേശി കിഴക്കന്റെ പുരക്കൽ അൻഷിദ് ആണ് മരിച്ചത്. 22 വയസായിരുന്നു. അപകട സമയത്ത് അൻഷിദിന്‍റെ കൂടെയുണ്ടായിരുന്ന ബാസിതിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.