19 July, 2024 07:33:20 PM


തമിഴ്നാട് ധർമപുരിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് മലപ്പുറം സ്വദേശികൾ മരിച്ചു



സേലം: തമിഴ്നാട് ധർമപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ യുവാക്കൾ മരിച്ചു. പെരിന്തൽമണ്ണ രാമപുരം സ്വദേശി എം. ബിൻഷാദ് (25), തിരൂർ പയ്യനങ്ങാടി സ്വദേശി നംഷി (23) എന്നിവരാണ് മരിച്ചത്. ബെംഗളൂരു- സേലം ദേശീയപാതയിലാണ് അപകടമുണ്ടായത്. നിർത്തിയിട്ട ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ചാണ് അപകടം. രണ്ട് ബൈക്കുകളിലായി നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു ബിൻഷാദും നംഷിയും. റോഡരികിൽ ബൈക്ക് നിർത്തിയപ്പോൾ നിയന്ത്രണം വിട്ടെത്തിയ കാർ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K