21 July, 2024 02:09:57 PM


താമരശ്ശേരി ചുരത്തില്‍ പിക് അപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം



കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ചുരം ആറാം വളവില്‍ രാവിലെയാണ് അപകടം. രണ്ടു പിക്കപ്പുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഒരു പിക്കപ്പ് വാൻ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവര്‍ അടക്കം രണ്ടു പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറെ താഴ്ചയിലേക്കാണ് പിക്കപ്പ് പതിച്ചത്. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും വാഹനം ഇതുവരെ പുറത്തെടുത്തിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K