22 July, 2024 09:43:45 AM


പാലക്കാട് നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം



പാലക്കാട്: പാലക്കാട് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പാലക്കാട് അണക്കപ്പാറ ചെല്ലുപടിക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കിഴക്കഞ്ചേരി വക്കാല  ബോസിന്‍റെ മകൻ രഞ്ജിത്ത് കുമാർ (25) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം . മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലേ മോര്‍ച്ചറിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K