22 July, 2024 05:27:59 PM


രക്ഷാപ്രവർത്തനത്തിൽ അലംഭാവം വന്നെങ്കില്‍ കർണാടക സർക്കാർ സമാധാനം പറയേണ്ടി വരും- കെ സി വേണുഗോപാല്‍



ന്യൂഡല്‍ഹി: അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാപ്രവർത്തനത്തിൽ അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ കർണാടക സർക്കാർ സമാധാനം പറയേണ്ടി വരുമെന്ന് കെ സി വേണുഗോപാല്‍ എംപി. വളരെ നിർഭാഗ്യകരമായ സംഭവമാണ് നടന്നത്. എവിടെയെങ്കിലും അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ അത് വരുത്തിയവര്‍ മറുപടി പറയേണ്ടിവരും. സർക്കാരിന്റെ ഭാഗത്ത്‌ നിന്നും സാധ്യമായത് എല്ലാം ചെയ്യുന്നുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സർക്കാരിനും ഉത്തരവാദിത്തമുണ്ട്. അർജുന്റെ സഹോദരിയുമായി സംസാരിച്ചിരുന്നു. മൂന്നു നാല് ദിവസം കർണാടക സർക്കാരുമായി ബന്ധപ്പെട്ടതാണ്. തിരച്ചിലിന് യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടികൾ ഉണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K