22 July, 2024 06:04:58 PM
കുവൈറ്റിൽ ശ്വാസം മുട്ടി മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു; സംസ്കാരം വ്യാഴാഴ്ച
കൊച്ചി: കുവൈറ്റിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ശ്വാസംമുട്ടി മരിച്ച കുടുംബത്തിലെ നാലുപേരുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. രാവിലെ 8.50-ന് കൊച്ചി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ പത്തുമണിയോടെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. തുടർന്ന് സ്വദേശമായ തിരുവല്ലയിലേക്ക് കൊണ്ടുപോയി. മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ന് പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയിയിൽ സംസ്കരിക്കും.
രാവിലെ മുതൽ കാത്തുനിൽക്കുന്ന ബന്ധുക്കളുടെയടുത്തേക്ക് ആദ്യമെത്തിയത് മാത്യുസ് വി മുളയ്ക്കലിന്റെ ചേതനയറ്റ ശരീരമായിരുന്നു. പിന്നാലെ ഭാര്യ ലിനി എബ്രഹാമിന്റെയും മക്കളായ ഐറിൻ, ഐസക് എനിവരുടെയും മൃതദേഹങ്ങൾ എത്തി. പിന്നീട് വൈദികരുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് കുവൈറ്റ് അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തിൽ എസിയിൽ നിന്നുയർന്ന വിഷപ്പുക ശ്വസിച്ച് മാത്യുസും കുടുംബവും മരിച്ചത്. ഒരുമാസത്തെ അവധി കഴിഞ്ഞു വെള്ളിയാഴ്ച വൈകീട്ടാണ് കുടുംബസമേതം ഇവർ കുവൈറ്റിൽ എത്തിയത്. മാത്യൂസും കുടുംബവും തിരിച്ചെത്തിയ വിവരം സമീപവാസികൾ അറിഞ്ഞിരുന്നില്ല. അഗ്നിബാധയ്ക്ക് ശേഷം ഇവർ ഉറങ്ങിയിരുന്ന മുറി മാത്രം പരിശോധിച്ചിരുന്നില്ല. പിന്നീട് അഗ്നിശമനസേന നടത്തിയ പരിശോധനയിലാണ് നാലുപേരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്.