24 July, 2024 12:40:00 PM
കുപ്‌വാരയില്‍ വീണ്ടും ഏറ്റുമുട്ടല്‍: ഒരു ഭീകരന്‍ കൊല്ലപ്പെട്ടു; സൈനികന് പരിക്ക്
കുപ്‌വാര: കശ്മീരിലെ കുപ്‌വാരയിലുണ്ടായ സൈനീക ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ഏറ്റുമുട്ടലുകള്‍ ഉണ്ടായിയതായി സൈന്യം അറിയിച്ചു. ലോലാബ് മേഖലയില്‍ സുരക്ഷാസേന ഭീകരവിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായി റിപ്പോര്‍ട്ട്.
കുപ്‌വാരയിലെ കോവട്ട് പ്രദേശത്ത് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ആര്‍മിയും കശ്മീര്‍ പൊലീസും ഉള്‍പ്പെടുന്ന സംഘം സംയുക്ത തിരച്ചില്‍ ആരംഭിച്ചിരുന്നു. ത്രിമുഖ ടോപ്പ്, ലോലാബ്, കുപ്വാര എന്നിവിടങ്ങളില്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നതെന്നും,ഓപ്പറേഷന്‍ പുരോഗമിക്കുകയാണെന്നും കശ്മീര്‍ സോണ്‍ പൊലീസ് എക്സില്‍ കുറിച്ചു.