24 July, 2024 03:48:49 PM


കോഴിക്കോട് ലോറി ഇടിച്ച് മതിൽ തകർന്ന് വീണു; 5 വിദ്യാർഥികൾക്ക് പരിക്ക്



കോഴിക്കോട് : കോയ റോഡില്‍ തെരുവത്ത് ലോറി ഇടിച്ച് മതില്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ 5 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റ 4 പേരെ ബീച്ച് ആശുപത്രിയിലും ഒരാള്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇടുപ്പെല്ലിന് പരിക്കേറ്റ വിദ്യാര്‍ത്ഥിയെയാണ് വിദഗ്ധ ചികിത്സക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബീച്ച് ആശുപത്രിയിലുള്ള ഒരു കുട്ടിയുടെ കാലിന് പൊട്ടലുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954