26 July, 2024 07:29:34 PM


24 മണിക്കൂറിനുളളില്‍ പാലക്കാട്‌ ജില്ലയില്‍ പൂര്‍ണ്ണമായും ഭാഗീകമായും തകര്‍ന്നത് 41 വീടുകൾ



പാലക്കാട്‌ : കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും 37 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. പാലക്കാട് താലൂക്കില്‍ 8,ആലത്തൂര്‍ അഞ്ച്, മണ്ണാര്‍ക്കാട്11, ചിറ്റൂര്‍ ആറ്, ഒറ്റപ്പാലം ആറ്, അട്ടപ്പാടി ഒന്ന് എന്നിങ്ങനെയാണ് വീടുകള്‍ ഭാഗികമായി തകര്‍ന്നത്. ആലത്തൂരില്‍ ഒന്ന്, മണ്ണാര്‍ക്കാട് ഒന്ന്, ചിറ്റൂര്‍ ഒന്ന്, ഒറ്റപ്പാലം ഒന്ന് എന്നിങ്ങനെ നാല്  വീടുകളാണ് പൂര്‍ണ്ണമായി തകര്‍ന്നത്.
ജൂണ്‍, ജൂലൈ മാസങ്ങളിലായി കനത്തമഴയില്‍ മൊത്തം 531 വീടുകള്‍ ഭാഗികമായും 46  വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945