29 July, 2024 05:10:28 PM


മലപ്പുറത്ത് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു



മലപ്പുറം: മലപ്പുറം എടവണ്ണയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തി നശിച്ചു. ആരംതൊടിയിലാണ് സംഭവം. മഹീന്ദ്രയുടെ ഥാര്‍, ബൊലേറോ എന്നീ വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. വീടിനും കേടുപാടുകള്‍ സംഭവിച്ചു. ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് തീ കത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും തീ ആളിപടരുകയായിരുന്നു. സംഭവത്തില്‍ വീട്ടുകാര്‍ എടവണ്ണ പൊലീസില്‍ പരാതി നല്‍കി. ആരംതൊടി സ്വദേശി അഷറഫിന്റെ വീട്ടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്. ആരെങ്കിലും തീ ഇട്ടതാണോ എന്നാണ് സംശയിക്കുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956