31 July, 2024 05:09:14 PM
വയനാട് ദുരന്തം: തമിഴ്നാടിന്‍റെ സംഭാവന മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: തമിഴ്‌നാട് സര്‍ക്കാരിന്റെ സംഭാവന മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് പൊതുമരാമത്ത് തുറമുഖം വകുപ്പ് മന്ത്രി ഇ.വി.വേലുവാണ് സെക്രട്ടേറിയറ്റിലെത്തി ദുരിതാശ്വാസ നിധിയിലേക്കുള്ള തമിഴ്‌നാടിന്റെ സംഭാവന മുഖ്യമന്ത്രി പിംണറായി വിജയന് കൈമാറിയത്. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ സാഹചര്യത്തില്‍ 5 കോടി രൂപ ധന സഹായം നല്‍കാമെന്നും, രക്ഷാപ്രവര്‍ത്തന സംഘത്തെയും മെഡിക്കല്‍ സംഘത്തെയും കേരളത്തിലേക്ക് അയക്കാമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നേരത്തെ അറിയിച്ചിരുന്നു.