11 August, 2024 03:42:44 PM


മുളളന്‍പന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു



മലപ്പുറം: മലപ്പുറം മൂത്തേടം പാലാങ്കരയിൽ മുള്ളന്‍പന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ബാലംകുളം സ്വദേശിയായ ഷഫീഖ് മോൻ എന്ന ബാവ (34)യാണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. അതിരാവിലെ ഇറച്ചിക്കട തുറക്കാൻ കരുളായിയിലേക്ക് പോകുകയായിരുന്നു ഷഫീഖ് മോൻ. ഈ സമയത്താണ് അപകടം ഉണ്ടായത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K