16 August, 2024 10:08:02 AM


കോട്ടക്കലിൽ കൂട്ടുകാരുമൊത്ത് കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു



കോട്ടക്കൽ: അവധി ദിനമായ ഇന്നലെ കൂട്ടുകാരുമൊത്ത് കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കോട്ടക്കൽ ചിനക്കൽ സ്വദേശി പൂക്കയിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് അഫ്ലഹ് (12) ആണ് മരിച്ചത്. കോട്ടക്കൽ കുറ്റിപ്പുറം സർഹിന്ദ് നഗറിലെ കുളത്തിലാണ് അപകടം. നാട്ടുകാർ കുട്ടിയെ രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് നടപടികൾ സ്വീകരിച്ചു. കോട്ടൂർ എ.കെ.എം. ഹയർ സെക്കൻഡറി സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ്. വിദ്യാർഥിയുടെ മരണത്തെ തുടർന്ന് സ്ക്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K