16 August, 2024 11:35:15 AM


കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ- എം.എസ്.എഫ് സംഘര്‍ഷം



കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ – എം.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പുലര്‍ച്ചെയാണ് സംഘര്‍ഷമുണ്ടായത്. പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് എത്തി ഇരുവിഭാഗത്തേയും സ്ഥലത്ത് നിന്നും മാറ്റി. ഇരുവിഭാഗങ്ങളും ആയുധങ്ങളുമായാണ് പ്രകടനം നടത്തി. ഏഴ് വര്‍ഷത്തിന് ശേഷമാണ് സര്‍വകലാശാല യൂണിയന്‍ യു.ഡി.എസ്.എഫ് പിടിച്ചെടുക്കുന്നത്. ഇന്നലെയും സര്‍വകലാശാലയില്‍ ചെറിയ തര്‍ക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സങ്കര്‍ഷത്തില്‍ ഒരു എം.എസ്.എഫ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സംഘര്‍ഷം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943