17 August, 2024 12:06:31 PM


ബൈക്കും കാറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിന് ഗുരുതര പരിക്ക്



കോഴിക്കോട്: പടനിലത്തു ബൈക്കും കാറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഈങ്ങാപ്പുഴ പള്ളിക്കുന്നുമ്മൽ നാജിയയാണു മരിച്ചത്. ഭർത്താവിനോടൊപ്പം പോകവെയാണ് അപകടം ഉണ്ടായത്. ഭർത്താവ് നൗഫലിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. മാതാവ്: സൈനബ ആച്ചിയിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K