22 August, 2024 12:28:19 PM
കെഎസ്എഫ്ഇയിൽ 221 പവൻ മുക്കുപണ്ടം പണയം വെച്ച് ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ്; ഒരാൾ കസ്റ്റഡിയിൽ
മലപ്പുറം: കെഎസ്എഫ്ഇ വളാഞ്ചേരി ബ്രാഞ്ചിൽ നിന്ന് 221 പവൻ മുക്കുപണ്ടം പണയം വെച്ച് ഒരു കോടിയിലധികം രൂപ തട്ടിയെന്ന ശാഖാ മാനേജരുടെ പരാതിയിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശാഖയിലെ ഗോൾഡ് അപ്രൈസർ മലപ്പുറം കൊളത്തൂർ സ്വദേശി രാജനെയാണ് വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.
മറ്റ് അഞ്ച് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഏഴ് കോടിയുടെ തട്ടിപ്പെന്നാണ് കണ്ടെത്തൽ. കെഎസ്എഫ്ഇയിലെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്തിയത്. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. പ്രതികൾ സമാനമായ രീതിയിൽ പല തവണ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.