02 January, 2024 11:27:36 AM
വെള്ളിയാമറ്റത്തെ കുട്ടിക്കർഷകര്‍ക്ക് 5 പശുക്കളെ ഇൻഷുറൻസോടെ നൽകും- മന്ത്രി ചിഞ്ചുറാണി
തൊടുപുഴ: വെള്ളിയാമറ്റത്തെ കുട്ടിക്കർഷകരുടെ വീട് സന്ദർശിച്ച് മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും ഉണ്ടാകുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി. കുടുംബത്തിന് അഞ്ച് പശുക്കളെ ഇൻഷുറൻസോടെ സർക്കാർ നൽകുമെന്ന് മന്ത്രി ചിഞ്ചുറാണി അറിയിച്ചു. ഒരാഴ്ച്ചക്കകം പശുക്കളെ കൈമാറും.
മിൽമ 45,000 രൂപ അടിയന്തര സഹായമായി അനുവദിക്കും. കാലിത്തീറ്റയും സൗജന്യമായി നൽകും ചെക്ക് ഇന്ന് കൈമാറും. കുട്ടികർഷകർക്ക് നഷ്ടപെട്ട പശുക്കളേക്കാൾ മെച്ചമായ രീതിയിൽ പശുക്കളെ വളർത്തുവാൻ എല്ലാവിധ സഹായവും സർക്കാർ നൽകും.
കഴിഞ്ഞ ദിവസമാണ് തൊടുപുഴയില്‍ വെള്ളിയാമറ്റം കിഴക്കേ പറമ്പില്‍ ക്ഷീര കർഷകനായ മാത്യു ബെന്നിയുടെ പശുക്കൾ കൂട്ടത്തോടെ ചത്തുവീണത്. പശുക്കൾക്ക് തീറ്റയായി നൽകിയ കപ്പത്തൊണ്ടിലെ സയനൈഡ് അകത്തുചെന്നതിനെ തുടർന്നാണ് പശുക്കൾ ചത്തത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.