30 August, 2024 06:15:43 PM


വണ്ടൂരില്‍ ടാപ്പിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു



വണ്ടൂർ: ടാപ്പിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. പോരൂർ അയനിക്കോട് സ്വദേശി മാഞ്ചേരികുരിക്കൾ ഷാഹിദ് (45) ആണ് മരിച്ചത്. പാണ്ടിക്കാട് വള്ളുവങ്ങാട് തറിപ്പടിയിലെ റബ്ബർ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ഇന്ന് ഉച്ചക്ക് 1.30ഓടെയാണ് മിന്നലേറ്റത്. പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941