02 September, 2024 02:17:41 PM


ജീവന് ഭീഷണി; തോക്ക് ലൈസന്‍സിനായി കളക്ടര്‍ക്ക് അപേക്ഷ നല്‍കി പി.വി. അന്‍വര്‍



മലപ്പുറം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാറിനെതിരായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തോക്ക് ലൈസൻസിന് അപേക്ഷ നൽകി പിവി അൻവർ എംഎൽഎ. തന്റെ ജീവന് ഭീഷണിയുണ്ടെന്നും വെളിപ്പെടുത്തലുകളുടെ ഒന്നാംഘട്ടം ഇന്നത്തോടെ നിർത്തുന്നുവെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറം ജില്ലാ കളക്ടറുടെ ഓഫീസിൽ നേരിട്ടെത്തിയാണ് അദ്ദേഹം തോക്ക് ലൈസൻസിന് അപേക്ഷ സമർപ്പിച്ചത്. നാളെ മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പൊലീസ് സുരക്ഷ വേണമോയെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് 'തോക്ക് കിട്ടിയാൽ മതി. ഞാൻ അത് കൈകാര്യം ചെയ്യും' എന്നാണ് അൻവർ പറഞ്ഞത്. സോളാ‌ർ കേസ് അട്ടിമറിച്ചതിലും അജിത് കുമാറിന് പങ്കുണ്ടെന്നും പി വി അൻവർ വെളിപ്പെടുത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K