03 January, 2024 04:14:49 PM


പ്രധാനമന്ത്രി തൃശൂരിൽ; റോഡ് ഷോയില്‍ മോദിക്കൊപ്പം സുരേഷ് ഗോപിയും



തൃശ്ശൂര്‍: ബിജെപിയുടെ കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിലെത്തി. ഒന്നരകിലോമീറ്റർ റോഡ് ഷോയിൽ തൃശൂർ ആവേശക്കടലായി മാറി. റോഡ്ഷോയിൽ മോദിക്കൊപ്പം സുരേഷ് ഗോപി, കെ സുരേന്ദ്രൻ തുടങ്ങിയവുരും പങ്കെടുത്തു. റോഡ് ഷോയ്ക്ക് ശേഷം തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ 'സ്ത്രീശക്തി മോദിക്കൊപ്പം' എന്ന പേരില്‍ നടക്കുന്ന മഹിളാ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുകയാണ്.

രണ്ടു ലക്ഷം വനിതകൾ സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബി ജെ പി അറിയിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് മാത്രമേ സമ്മേളനത്തിലേക്ക് പ്രവേശനമുള്ളൂ . മഹിളാ പ്രവർത്തകർക്കു പുറമെ  അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിലെ വനിതകള്‍ സമ്മേളനത്തിൽ പങ്കാളികളാകും. ബീനാ കണ്ണൻ, ഡോ.എം.എസ് സുനിൽ ,വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ , മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K