04 January, 2024 09:53:03 AM


62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരിതെളിയും



കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് ആശ്രാമ മൈതാനത്ത് തിരി തെളിയും. രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് അധ്യക്ഷത വഹിക്കുന്നത്. തുടർന്ന് മത്സരങ്ങൾക്ക് തുടക്കം കുറിക്കും.

മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, മുഹമ്മദ് റിയാസ്, കെ.ബി. ഗണേഷ് കുമാർ, നടി നിഖില വിമൽ എന്നിവരാണ് മുഖ്യ അഥിതികൾ. 24 വേദികളിലായാണ് ഇത്തവണ മത്സരങ്ങൾ അരങ്ങേറുന്നത്. ആദ്യ ദിനമായ ഇന്ന് 59 ഇനങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. സാംസ്ക്കാരിക നായകന്മാരുടെ പേരുകളാണ് വേദിക്ക് നൽകിയിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K