08 January, 2024 05:46:41 PM


ദുരിതാശ്വാസ നിധി: ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ്



കൊച്ചി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. മുഖ്യമന്ത്രി, മുൻ മന്ത്രിസഭയിലെ 18 അംഗങ്ങൾ അടക്കമുള്ളവർക്കാണ് നോട്ടീസ് അയച്ചത്.

ഹൈക്കോടതി ചട്ടം അനുസരിച്ച് മുഖ്യമന്ത്രിക്ക് പ്രത്യേക കത്ത് വഴിയാണ് നോട്ടീസ് കൈമാറുക. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാണ് ആർ എസ് ശശികുമാർ നൽകിയ ഹർജിയിലാണ് നടപടി.

തന്റെ പരാതി നിലനിൽക്കില്ല എന്നുള്ള വിധി നിയമവാഴ്ചയോടുള്ള വെല്ലുവിളി ആണെന്നാണ് ഹർജിക്കാരന്റെ ആരോപണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രാഷ്ട്രീയക്കാർക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് പണം നല്‍കിയെന്നാണ് ആർ എസ് ശശികുമാറിന്റെ പരാതി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K