15 January, 2024 12:31:51 PM
കെ ഫോണ്‍ പദ്ധതിക്കെതിരായ ഹര്‍ജി; സതീശന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: കെ-ഫോൺ പദ്ധതിയിൽ സിബിഐ അന്വേക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പ്രതിപക്ഷ നേതാവിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. 2019 ലെടുത്ത തീരുമാനത്തെ 2024 ൽ ചോദ്യം ചെയ്യുന്നതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഹർജിയിൽ പൊതുതാത്പര്യം ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സിഎജി റിപ്പോർട്ട് ലഭിച്ചതിനു ശേഷം തെളിവുകൾ ഹാജരാക്കാമെന്ന് സതീശൻ അറിയിച്ചപ്പോൾ റിപ്പോർട്ട് ലഭിച്ചിട്ട് കോടതിയെ സമീപിച്ചാൽ പോരായിരുന്നോയെന്ന് ജസ്റ്റിസ് വി.ജി. അരുൺ ചോദിച്ചു. ഹർജിയിൽ പൊതു താത്പര്യമല്ല, പബ്ളിസിറ്റിയാണുള്ളതെന്നും കോടതി കുറ്റപ്പെടുത്തി.
സിഎജിയുടേത് റിപ്പോർട്ടല്ല, നിരീക്ഷണമെന്ന് എജി മറുപടി നൽകി. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ നിലപാട് തേടി. പദ്ധതിയുടെ കരാറിലും ഉപകരാറിലും അഴിമതി നടത്തിയെന്നാരോപിച്ചായിരുന്നു ഹർജി.