16 January, 2024 10:06:09 AM
രാഹുല്‍ മാങ്കൂട്ടത്തിലിന് 3 കേസുകളിൽ കൂടി അറസ്റ്റ്: നടപടി ജാമ്യ ഹർജി പരിഗണിക്കാനിരിക്കെ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ 3 കേസുകളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തി.തിരുവനന്തപുരം കന്റോന്റ്മെന്റ് പോലീസ് ജയിലിൽ എത്തിയാണ് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഈ കേസിന്റെ ജാമ്യാപേക്ഷ 17ന് കോടതി പരിഗണിക്കാനിരിക്കെയാണ് വീണ്ടും അറസ്റ്റ് . ജില്ലാ സെഷന്‍സ് കോടതിയാണ് നാളെ ആദ്യ കേസിന്റെ അപേക്ഷ പരിഗണിക്കുക.
അതേ സമയം അറസ്റ്റില്‍ ഇന്നും പ്രതിഷേധം തുടരും. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ബുധനാഴ്ച സെക്രട്ടേറിയറ്റിലേക്ക് നൈറ്റ് മാര്‍ച്ചും സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.ജാമ്യം ലഭിക്കുന്നതുവരെ സമരം തുടരാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.