19 January, 2024 10:01:08 AM


മഹാരാജാസ് കോളേജ് സംഘർഷം; കെഎസ്‌യു പ്രവർത്തകൻ അറസ്റ്റിൽ



കൊച്ചി: മഹാരാജാസ് കോളേജിലെ സംഘർഷത്തിൽ വിദ്യാർഥിക്കു പരിക്കേറ്റ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകൻ അറസ്റ്റിൽ. മൂന്നാം വർഷ വിദ്യാർഥിയും കണ്ണൂർ സ്വദേശിയായ ഇജിലാണ് അറസ്റ്റിലായത്.

കെഎസ്‌യു- ഫ്രറ്റേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എസ്എഫ്ഐയുടെ പരാതിയിൽ കെഎസ്‌യു കേസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ വധശ്രമം അടക്കം 9 വകുപ്പുകൾ ചുമത്തിയാണ് കേസ്. മൂന്നാം വർഷ വിദ്യാർഥി അബ്ദുൽ മാലിക്കാണ് ഒന്നാം പ്രതി. എട്ടാം പ്രതിയാണ് നിലവിൽ അറസ്റ്റിലായത്. 

അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആർ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K