21 January, 2024 02:43:49 PM
ആർത്തി മൂത്തവരാണ് അഴിമതിയുടെ ഭാഗമാകുന്നത് - മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ആർത്തി മൂത്തവരാണ് അഴിമതിയുടെ ഭാഗമാകുന്നതെന്നും മനുഷ്യന്‍റെ ആർത്തിയാണ് അഴിമതിയിലേക്ക് നയിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ സഹകരണ മേഖലയിൽ നടക്കുന്ന അഴിമതി പ്രശ്നങ്ങള്‍ ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി. സഹകരണ മേഖല കരുത്താര്‍ജിച്ചപ്പോള്‍ ദുഷിച്ച പ്രവണതകള്‍ പൊങ്ങിവന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സഹകരണ യൂണിയൻ ഒമ്പതാമത് സഹകരണ കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ പല ഭാഗത്തായി ചെറിയ തോതിലുള്ള അഴിമതി പ്രശ്നങ്ങൾ കാണുന്നുണ്ട്. സഹകരണ മേഖല കരുത്താർജിപ്പോൾ ദുഷിച്ച പ്രവണതകളും ഉയർന്നു. അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സഹകരണ മേഖലയിലുണ്ടാകുന്ന ഇഡി ഇടപെടലിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. സഹകരണ മേഖലയുടെ വളർച്ചയിൽ ചിലർക്ക് അസ്വസ്ഥതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ തർക്കമുണ്ടാകാറുണ്ട്. പക്ഷേ സർക്കാർ കാര്യത്തിൽ അതു പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.