22 January, 2024 03:46:10 PM


അഡ്വ.രഞ്ജിത്ത് ശ്രീനിവാസ് വധക്കേസ്: വ്യാഴാഴ്ച വീണ്ടും പരിഗണിക്കും



മാവേലിക്കര: അഡ്വ.രഞ്ജിത്ത് ശ്രീനിവാസ് വധക്കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. പ്രതികൾക്ക് പറയാനുള്ളത് കേൾക്കും. പ്രതികളുടെ മാനസികാരോഗ്യ റിപ്പോർട്ടും ഹാജരാക്കാൻ കോടതി നിർദ്ദേശം. മാവേലിക്കര അഡീ. സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ്  കേസ് പരിഗണിക്കുന്നത്.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 പേരാണ് പ്രതികൾ. ഇവർ കുറ്റക്കാരെന്ന് ശനിയാഴ്ച കണ്ടെത്തിയിരുന്നു. സാധാരണ രാഷ്ട്രീയ കൊലപാതകം മാത്രമെന്ന് പ്രതിഭാഗം.കേസിൽ ക്രിമിനൽ ഗൂഡാലോചന നടന്നിട്ടില്ല. പ്രതികൾ ആദ്യമായാണ് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത്. കേസ് അപൂർവങ്ങളിൽ അപൂർവം അല്ല എന്ന് പ്രതിഭാഗം.

മൃഗീയ കൊലപാതകം എന്ന് പ്രോസിക്യൂഷൻ. പ്രതികൾ ദയ അർഹിക്കുന്നില്ല. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K