14 April, 2025 02:32:27 PM
തിരുവല്ലയിൽ യുവാവ് കുത്തേറ്റ് മരിച്ചു; അയല്‍വാസി പിടിയിൽ

പത്തനംതിട്ട: തിരുവല്ലയില്‍ യുവാവ് കുത്തേറ്റു മരിച്ചു. കിഴക്കന്‍ ഓതറയില്‍ ആണ് സംഭവം. കിഴക്കന്‍ ഓതറ സ്വദേശി മനോജ് (34) ആണ് മരിച്ചത്. ബന്ധുവും അയല്‍വാസിയുമായ രാജനെ പൊലീസ് പിടികൂടി. ഇരുവരും തമ്മിലുള്ള മല്‍പ്പിടുത്തത്തിനിടെയാണ് സംഭവം. പരുക്കേറ്റ രാജനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 11.45 ഓടെ ആയിരുന്നു സംഭവം. ലൈഫ് പദ്ധതിയില്‍ അനുവദിച്ച പണം കൈക്കലാക്കിയതിലുള്ള മുന്‍വിരോധമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു.