19 April, 2025 09:25:03 AM


ഡൽഹിയിലെ മുസ്തഫാബാ​ദിൽ കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം



ന്യൂഡൽഹി : ഡൽഹിയിലെ മുസ്തഫാബാ​ദിൽ കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം. പത്ത് പേരെ രക്ഷപ്പെടുത്തി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു. ഇന്ന് പലർച്ചെ 2:30 നും മൂന്ന് മണിക്കും ഇടയിലാണ് അപകടം നടന്നത്. അവശിഷ്ടങ്ങൾക്കിടയിൽ പത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ളവരെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഡൽഹി പൊലീസ് പറയുന്നതനുസരിച്ച്, ഇതുവരെ 18 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910