25 January, 2024 12:45:14 PM


ഇഡി സമൻസിനു മറുപടി നൽകാൻ കിഫ്ബിയോട് ഹൈക്കോടതി

കൊച്ചി: മസാല ബോണ്ട് ഇറക്കിയതിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്‌ട് (ഫെമ) ലംഘിച്ചോ എന്ന് അന്വേഷിക്കാനായി അയച്ച സമൻസിന് മറുപടി നൽകാൻ കിഫ്ബിക്ക് നിർദേശം നൽകി ഹൈക്കോടതി. 

കേസിൽ അന്വേഷണം തടസപ്പെടുത്തില്ലെന്ന് ആവർത്തിച്ച ഹൈക്കോടതി പ്രാഥമികാന്വേഷണത്തിനു വേണ്ടിയാണ് ഇഡി രേഖകൾ ആവശ്യപ്പെട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരെ അനാവശ്യമായി വിളിച്ചു വരുത്തുന്നതിനോടു യോജിപ്പില്ലെന്നും വ്യക്തമാക്കി. കേസ് വീണ്ടും ഫെബ്രുവരി 1 ന് പരിഗണിക്കും.

രേഖകൾ എല്ലാം നൽകിയിട്ടും ഇ.ഡി വീണ്ടും അതേ ആവശ്യം തന്നെ ഉന്നയിക്കുകയാണ് കിഫ്ബി കോടതിയെ അറിയിച്ചു. കിഫ്ബി സിഇഒ, ഫണ്ട് മാനേജർ തുടങ്ങിയവരെ പലവട്ടം വിളിച്ചു വരുത്തിയെന്നും അവർ വിശദീകരിച്ചു. . എന്നാൽ പ്രമുഖരായിട്ടുള്ളവർക്കു സമൻസ് അയയ്ക്കാറുണ്ടെന്നും ഇത്തരത്തിലുള്ള എതിർപ്പ് ആദ്യമായിട്ടാണെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. 

കേസന്വേഷണം വേഗത്തിൽ തീർക്കാനാണ് ശ്രമിക്കുന്നില്ലെന്നും എന്നാൽ കിഫ്ബി സഹകരിക്കുന്നില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K