29 January, 2024 11:32:29 AM
ലോക്‌സഭാ തിരഞ്ഞെടുപ്പ്; യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുന്നു
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുന്നു. ഇന്ന് മുസ്ലിം ലീഗ് നേതാക്കളുമായി യുഡിഎഫ് നേതൃത്വം കൂടിക്കാഴ്ച നടത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി അധികമായി ആവശ്യപ്പെടാനാണ് മുസ്ലിം ലീഗ് നേതൃത്വത്തിന് തീരുമാനം.
വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ സീറ്റ് ലീഗിന് നല്‍കണമെന്നാണ് ആവശ്യം. രാഹുല്‍ ഗാന്ധി മത്സരിക്കുന്നെങ്കില്‍ രണ്ടു സീറ്റില്‍ തൃപ്തരാവും.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. കോട്ടയം സീറ്റാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. ഇതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. മുസ്ലിം ലീഗുമായുള്ള ചര്‍ച്ചയും ഇന്നുകൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയില്ല എന്നാണ് വിലയിരുത്തല്‍.