29 January, 2024 07:34:36 PM


മേലുകാവ് സ്വദേശിനി യുവതിയെ കാണ്മാനില്ലന്ന് പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു



പാലാ : മേലുകാവ് സ്വദേശിനി യുവതിയെ കാണ്മാനില്ലന്ന് പരാതി. പോലീസ് അന്വേഷണം ആരംഭിച്ചു. മേലുകാവ് കടനാട്  ചാത്തൻകുന്ന് കോളനിയിൽ കല്ലടിക്കല്‍ത്താഴെ വീട്ടില്‍ രാജേഷിന്റെ മകള്‍ മേഘമോൾ കെ.ആര്‍ (22) എന്നയാളെയാണ് ജനുവരി 24 മുതൽ കാണാതായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍  മേലുകാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത്  അന്വേഷണം തുടങ്ങി.

ഏകദേശം  അഞ്ചര അടി ഉയരം,  കറുത്ത നിറം, മെലിഞ്ഞ ശരീരവുമുളള, ആഭരണങ്ങൾ ഒന്നും ധരിച്ചിട്ടില്ല. മുടി ആൺകുട്ടികളെപ്പോലെ പറ്റെ വെട്ടിയിട്ടുണ്ട്.കാണാതാവുമ്പോൾ നീല പാവാടയും  വയലറ്റ് കളർ ബെനിയനും  ധരിച്ചിരിന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിട്ടുള്ള ഫോണ്‍ നമ്പരുകളില്‍ അറിയിക്കണം. മേലുകാവ് പോലീസ് സ്റ്റേഷൻ :   04822219058  
എസ്.എച്ച്.ഓ  മേലുകാവ്        :   9497947295


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K