31 January, 2024 04:17:17 PM


രൺജിത്ത് വധക്കേസ്: പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പൊലീസ് സുരക്ഷ



ആലപ്പുഴ: രൺജിത്ത് ശ്രീനിവാസൻ വധക്കേസില്‍ 15 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച മാവേലിക്കര അഡീ. സെഷൻസ് ജഡ്ജ് വി ജി ശ്രീദേവിക്ക് പൊലീസ് സുരക്ഷ. ക്വാർട്ടേഴ്‌സിൽ എസ് ഐ അടക്കം 5 പൊലീസുകാരുടെ കാവൽ ഏർപ്പെടുത്തി. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഭീഷണികളെ തുടർന്നാണ് ജഡ്ജിക്ക് പൊലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. രൺജിത്ത് ശ്രീനിവാസൻ വധക്കേസില്‍ ആദ്യഘട്ട വിചാരണ നേരിട്ട 15 പ്രതികള്‍ക്കും കോടതി ഇന്നലെ വധശിക്ഷ വിധിച്ചിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K