06 December, 2023 09:16:25 AM
സർക്കാർ ചെലവിൽ 4 മക്കളേം കൊണ്ടാണോ 'കോപ്പി'ൽ പങ്കെടുക്കുന്നത് ?; നബീമിയൻ പ്രസിഡന്‍റിനെതിരെ വിമർശനം
ദുബായിൽ വച്ചു നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ (COP28) പങ്കെടുക്കാനെത്തിയ സർക്കാർ പ്രതിനിധി സംഘത്തിന് ഒപ്പം നമീബിയൻ പ്രസിഡന്റ് ഹേഗ് ഗെയിൻഗോബിന്റെ നാല് മക്കളും ഉൾപ്പെട്ടത് നമീബിയയിൽ വലിയ രാഷ്ട്രീയ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. എന്നാൽ, മക്കൾ ദുബായിലേക്ക് പോയി എന്നത് ശരിയാണെന്നും അത് സർക്കാരിന്‍റെ പണം കൊണ്ടല്ല എന്നും പ്രസിഡന്‍റിന്‍റെ ഓഫീസ് പ്രതികരിച്ചു.
മക്കളുടെ യാത്രാചിലവ് വഹിക്കുന്നത് താനും ഭാര്യ ഗെയിൻഗൊസുമാണെന്നും മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണെന്നും പ്രസിഡന്റ് തന്‍റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. തങ്ങളുടെ മക്കളുടെ യാത്രയ്ക്കായി ഒരു രൂപ പോലും സർക്കാർ ഖജനാവിൽ നിന്നും ചിലവഴിക്കുന്നില്ലെന്നും ഈ വിമർശനങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും പ്രസിഡന്റ് ആരോപിച്ചു.