06 December, 2023 09:36:36 AM


കാശ്മീരിലെ വാഹനാപകടം; മരിച്ച നാലുപേർ പാലക്കാട് ചിറ്റൂർ സ്വദേശികൾ



ശ്രീനഗർ: സോജില പാസിനടുത്ത് വച്ച്‌ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നാല് മലയാളികൾ പാലക്കാട് ചിറ്റൂർ സ്വദേശികൾ. നവംബർ 30ന് ട്രെയിൻ മാർഗമാണ് സംഘം കശ്മീരിലേക്ക് തിരിച്ചത്. 13 പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഏഴ് പേർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മോശ കാലാവസ്ഥയാണ് അപകട കാരണമായത്.

പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ (34 ), സുധീഷ് ( 32 ), രാഹുൽ ( 28 ), വിഘ്നേഷ് ( 23 ) എന്നിവരാണ് മരിച്ചത്. ഇവരുടെ  പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. ഇവർക്കൊപ്പമുണ്ടായിരുന്ന മനോജ്, രജീഷ്, അരുൺ എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. ഇവരിൽ മനോജിന്‍റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ചിറ്റൂർ ജെടിഎസിന് സമീപമുള്ളവരാണ് അപകടത്തിൽപ്പെട്ടവർ.

മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനും, പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനും സർക്കാർ തലത്തിൽ ജമ്മുകശ്മീർ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. എഐഎംഎ അടക്കമുള്ള മലയാളി സംഘടനകളും സഹായം ഉറപ്പാക്കാൻ രംഗത്തുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K