04 February, 2024 01:17:17 PM


പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു



അടൂർ: പത്തനംതിട്ടയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. എംസി റോഡിൽ കൂരമ്പാല അമ്യത വിദ്യാലയത്തിന് സമീപം കാറും കെഎസ്ആർടിസിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. കാറിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു പേർക്ക് പേർക്ക് ഗുരുതര പരിക്കേറ്റു.

ഇന്ന് രാവിലെ 7 മണിയോടാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസും അടൂർ ഭാഗത്ത് നിന്നും വന്ന കാറും തമ്മിലിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K