06 December, 2023 12:17:37 PM


സൗദിയിൽ മണ്ണാര്‍ക്കാട് സ്വദേശി കുത്തേറ്റ് മരിച്ചു; രണ്ട് ബംഗ്ലാദേശികൾ അറസ്റ്റിൽ



റിയാദ്: സൗദിയിലെ ജിസാനിലുള്ള ദര്‍ബ് എന്ന സ്ഥലത്ത് മലയാളി കുത്തേറ്റുമരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ഒന്നാം മൈല്‍ കൂമ്പാറ, ചേരിക്കപ്പാടം സ്വദേശി ചേരിക്കപ്പാടം ഹൗസില്‍ അബ്ദുല്‍ മജീദാണ് (44) കൊല്ലപ്പട്ടത്. ചൊവ്വാഴ്ച രാത്രി സൗദി സമയം ഒമ്പത് മണിയോടെയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് ബംഗ്ലാദേശി സ്വദേശികളില്‍ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
 
ദര്‍ബില്‍ ഒരു ശീഷ കടയിലാണ് ജോലി ചെയ്തിരുന്നത്. ജോലി അന്വേഷിച്ചുവന്ന ബംഗ്ലാദേശിയോട് ജോലിയില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. പൊലീസെത്തി നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ദര്‍ബിലെ ആശുപത്രി മോച്ചറിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
സി.പി സൈദ് ഹാജി - സി.പി സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: റൈഹാനത്ത് ഇ.കെ  മക്കള്‍: ഫാത്വിമത്തു നാജിയ സി.പി, മിദ്ലാജ് സി.പി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K