05 February, 2024 07:43:36 PM


കരുവന്നൂർ തട്ടിപ്പു കേസ്: എ.സി മൊയ്തീനു തിരിച്ചടി; സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടി ശരിവെച്ചു



ന്യൂഡല്‍ഹി: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസില്‍ മുൻ മന്ത്രി എ.സി.മൊയ്തീന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ ഇഡി നടപടി ഡല്‍ഹി അഡ്ജ്യുടിക്കറ്റിംഗ് അഥോറിറ്റി ശരിവച്ചു. മൊയ്തീന്‍റെയും ഭാര്യയുടെയും പേരിലുള്ള ആറു ബാങ്ക് അക്കൗണ്ടുകളിലുള്ള 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. എന്നാല്‍ ഭൂസ്വത്തുക്കള്‍ ഇപ്പോള്‍ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് റിപ്പോർ‌ട്ട്. 

കേസില്‍ അന്വേഷണം നേരിടുന്ന ബാങ്ക് മുൻ മാനേജർ ബിജു കരീമിന്‍റെ ബന്ധു കൂടിയാണ് എ.സി. മൊയ്തീൻ. ഈ സാഹചര്യത്തില്‍ ബാങ്കില്‍ നിന്ന് ബെനാമികള്‍ വ്യാജ രേഖകള്‍ ഹാജരാക്കി ലോണ്‍ നേടിയതില്‍ മൊയ്തീന്ന് പങ്കുണ്ടോ എന്നാണ് ഇഡിയുടെ അന്വഷിക്കുന്നത്.

തൃശൂരിലെ സിപിഎം പ്രാദേശിക നേതാക്കളുള്‍പ്പെടെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണത്തിന്‍റെ പരിധിയിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K