05 February, 2024 07:51:37 PM


പന്തളം കടക്കാട് വീടിന് തീപിടിച്ചു; വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു



പന്തളം: മുനിസിപ്പാലിറ്റി വാർഡ് 12ൽ പന്തളം കടയ്ക്കാട് ഭാഗത്ത് വീട്ടിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തിക്കിടയായി. ഷാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇരുനിലകെട്ടിടത്തിൻ്റെ മുകൾ നിലയിൽ കടയ്ക്കാട് ഊരാളി പറമ്പിൽ കണ്ണനും കുടുംബവും താമസിച്ചിരുന്ന മുറിയിൽ ആണ് അപകടം ഉണ്ടായത്. വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലം റഫ്രിജറേറ്ററിന് തീ പിടിക്കുകയായിരുന്നു.  

അടുക്കളയിൽ ഉണ്ടായിരുന്ന ഭക്ഷണ, സാധനങ്ങളും വീട്ടുപകരണങ്ങളും, കത്തിനശിച്ചു. അടൂരിൽ ഫയർഫോഴ്സ് എത്തി ആണ് തീ അണച്ചത്.  തൊട്ടടുത്ത് ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിലേക്ക്  പടരാതെ ഫയർ ഫോഴ്സ് തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. സംഭവസമയത്ത്  വീട്ടിൽ  കണ്ണൻ്റെ ഭാര്യ വിജിത, അവരുടെ  ഒരു വയസുള്ള കുഞ്ഞ് എന്നിവർ ഉണ്ടായിരുന്നു.

അടൂരിലെ അഗ്നിശമന സേനാംഗങ്ങളായ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇ. മഹേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശ്രീജിത്ത് കെ, ശ്രീജിത്ത് എസ്, രാജീവ്, വർഗ്ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K