06 February, 2024 01:44:54 PM
ബൈക്ക് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു
അടൂര്‍: ബൈക്ക് സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. അടൂര്‍ വയല പാപ്പനാട്ടു വീട്ടില്‍ സ്‌കറിയ (51) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് മൂന്നിന് അടൂര്‍-ഏനാത്ത് എ.സി.റോഡില്‍ വടക്കടത്തുകാവ് ജങ്ഷനിലായിരുന്നു അപകടം. സ്‌കറിയ ഓടിച്ച സ്‌കൂട്ടറില്‍ ഏനാത്ത് ഭാഗത്തു നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്‌കറിയയെ അടൂര്‍ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ഇന്ന് പുലര്‍ച്ചെ 12.15-ന് മരിച്ചു. ഭാര്യ: ബിന്ദു മോള്‍ രാഘവന്‍ (പത്തനംതിട്ട ഗവ.ആശുപത്രി ഹെഡ് നഴ്‌സ്).