08 February, 2024 10:38:38 AM


അടൂരില്‍ വാഹനാപകടം; ബൈക്ക് യാത്രികന്‍ മരിച്ചു



അടൂര്‍: ഹൈസ്‌കൂള്‍ ജംഗ്ക്ഷന് സമീപം ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പടനിലം സ്വദേശി സൂരജ് (24) ആണ് മരിച്ചത്. 

ഇന്നലെ രാത്രി 12.30 നാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്ത നൂറനാട് സ്വദേശി അരുണിനെ (23) ഗുരുതര പരിക്കുകളോടെ അടൂര്‍ ഗവണ്‍മെന്‍റ് ആശുപതിയില്‍ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K