13 February, 2024 10:38:45 AM


കാർ അപകടം; കാണാതായ തമിഴ് സംവിധായകൻ വെട്രി ദുരൈസാമിയുടെ മൃതദേഹം കണ്ടെത്തി



ചെന്നൈ:ഹിമാചൽപ്രദേശിലെ സത്‌ലജ് നദിയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ തമിഴ് സംവിധായകൻ വെട്രി ദുരൈസാമിയുടെ (45) മൃതദേഹം കണ്ടെത്തി. ഒൻപതു ദിവസത്തെ തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച നദിയിൽനിന്ന് തന്നെയാണ് മൃതദേഹം കണ്ടെടുത്തത്. ചെന്നൈ മുൻ മേയർ സൈദൈ ദുരൈസാമിയുടെ മകനാണ് ഇദ്ദേഹം. ഈ മാസം നാലിനാണ് വെട്രി ദുരൈസാമി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കഷാംഗ് തീരദേശ ഹൈവേയിലൂടെ സഞ്ചരിക്കവെ കാർ സത്‌ലജ് നദിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഡ്രൈവറും മരിച്ചിരുന്നു. ഒപ്പമുണ്ടായ സുഹൃത്ത് തിരുപ്പൂർ സ്വദേശി ഗോപിനാഥിനെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K