14 February, 2024 06:49:13 PM
ചായക്കടക്കാരന്‍റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു
പരുമല: ചായക്കടക്കാരന്‍റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. ആലപ്പുഴ വെണ്മണി പുന്തല റിയാസ് ഭവനിൽ മുഹമ്മദ് റാവുത്തർ (60) ആണ് മരിച്ചത്. സംഭവത്തിൽ പരുമല കോട്ടയ്ക്കമാലി വാലുപറമ്പിൽ മാർട്ടിൻ (48) വധശ്രമക്കേസിൽ അറസ്റ്റിലായി ജയിലിലാണ്.
കഴിഞ്ഞ ഡിസംബർ 21നാണ് കേസിനാസ്പദമായ സംഭവം. പരുമല ആശുപത്രിക്കു മുൻപിൽ ചായക്കട നടത്തുന്ന ആളാണ് പ്രതി. മരിച്ച റാവുത്തർ ഇയാളുടെ കടയിൽ ചായ കുടിക്കാതെ സമീപത്തുള്ള കടയിൽ പോകുന്നതിന്റെ വൈരാഗ്യത്തിലാണ് മർദിച്ചത്. പ്രതിയുടെ മർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് റാവുത്തർ ചൊവാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.