15 February, 2024 12:15:09 PM


തിരുവല്ലയിൽ ഇടഞ്ഞ ആനയെ മയക്കുവെടി വച്ച് തളച്ചു



തിരുവല്ല: നന്നൂരിൽ ഇടഞ്ഞ ആനയെ മയക്കുവെടി വച്ച് തളച്ചു. ഇന്നലെ ഉച്ചയോടെയാണ് പുത്തൻകാവ് മലനട മഹാദേവ ക്ഷേത്രത്തിലെ നാരായണൻകുട്ടി എന്ന ആന ഇടഞ്ഞത്. ആന സമീപത്തെ വീട്ടിലെ പട്ടിക്കൂട് പൊളിച്ചു. വീടിന്റെ ജനൽ ചില്ലിനും കേടുപാട് വരുത്തി. പിന്നാലെ വെറ്ററിനറി ഡോക്ടർ ഉൾപ്പെടുന്ന സംഘമെത്തി ആനയെ രണ്ടുതവണ മയക്കുവെടി വയ്ക്കുകയായിരുന്നു. തൊട്ടടുത്ത് സ്കൂള്‍ ഉൾപ്പെടെയുള്ളത് സുരക്ഷാ ഭീഷണി ഉയർത്തിയെങ്കിലും ആനയെ തളക്കാൻ സാധിച്ചത് വലിയ അപകടം ഒഴിവാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K