19 February, 2024 11:57:45 AM
ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്‍ ജീവനൊടുക്കിയ സംഭവം; അധ്യാപകര്‍ക്കെതിരെ പരാതി നല്‍കി പിതാവ്
ആലപ്പുഴ: ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ഥിയുടെ പിതാവ്. അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചുവെന്നും മറ്റുകുട്ടികളുടെ മുന്നില്‍വെച്ച് അപമാനിക്കുകയും തല്ലുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ഡിജിപി, സിബിഎസ്ഇ കൗണ്‍സില്‍ തുടങ്ങിയവർക്ക് വിദ്യാര്‍ഥിയുടെ പിതാവ് മനോജാണ് പരാതി നല്‍കിയത്. കാട്ടൂര്‍ ഹോളി ഫാമിലി വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയെയാണ് വീടിന്റെ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
അവസാന പിരിയഡിൽ പ്രജിത്തും സഹപാഠിയും ക്ലാസില്‍ കയറിയിരുന്നില്ല. ഇതില്‍ അധ്യാപകന്‍ പ്രജിത്തിനെ ജനലില്‍ പിടിപ്പിച്ചുനിര്‍ത്തി തല്ലി, മറ്റൊരു അധ്യാപിക മറ്റുവിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വെച്ച് അപമാനിച്ചുവെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. ഇതില്‍ മനംനൊന്തെത്തിയ പ്രജിത്ത് യൂണിഫോമോടെയാണ് വീടിനുള്ളിലെ ഹാളില്‍ ജീവനൊടുക്കിയത്.