21 February, 2024 04:06:55 PM
13 കാരൻ ആത്മഹത്യ ചെയ്ത കേസിൽ ഇടപെട്ട് ചൈൽഡ് വെൽഫയർ കമ്മിറ്റി
ആലപ്പുഴ: കലവൂരിൽ 13 കാരൻ ആത്മഹത്യ ചെയ്ത കേസിൽ ഇടപെട്ട് ചൈൽഡ് വെൽഫയർ കമ്മിറ്റി. സ്കൂൾ അധികൃതരെ വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്ന് കുട്ടിയുടെ വീട് സന്ദർശിച്ച ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി അറിയിച്ചു.
സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഈ റിപ്പോർട്ട് ലഭിച്ചശേഷം വിദ്യാഭ്യാസ വകുപ്പ്, ബാലാവകാശ കമ്മീഷൻ എന്നിവർക്ക് സിഡബ്ല്യൂസി റിപ്പോർട്ട് നൽകുമെന്നും ചെയർപേഴ്സൺ വിശദീകരിച്ചു.