30 November, 2023 11:51:15 PM


ബിരുദ, ബിരുദാനന്തര നിയമ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ക്ളാറ്റ് ഞായറാഴ്ച



കൊച്ചി: രാജ്യമെമ്പാടുമുള്ള ദേശീയ നിയമ സർവ്വകലാശാലകളിലെ ബിരുദ, ബിരുദാനന്തര നിയമ കോഴ്സുകളിൽ പ്രവേശനത്തിനുള്ള പരീക്ഷയായ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് ഞായറാഴ്ച നടക്കും. ദേശീയ നിയമ സർവ്വകലാശാലകളുടെ ബാംഗ്ലൂർ ആസ്ഥാനമായ കൺസോർഷ്യം ആണ് പരീക്ഷയുടെ സംഘാടകർ.

കേരളത്തിൽ തിരുവനന്തപുരം , കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ആണ് പരീക്ഷാകേന്ദ്രങ്ങൾ ഉള്ളത്. കേരളത്തിൽ മാത്രം 2097 പേർ പരീക്ഷയെഴുതുന്നുണ്ട്. തിരുവനന്തപുരത്ത് 573,  കോഴിക്കൊട് 340, കോട്ടയം 228, എറണാകുളം 956 പേരുമുൾപ്പെടെ 2097 പേരാണ് പരീക്ഷയെഴുതുന്നത്. 

എറണാകുളത്തു രണ്ടു കേന്ദ്രങ്ങൾ ഉണ്ട്. കളമശ്ശേരി നുവാൽസ്, കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ്  എന്നിവയാണ് ഈ രണ്ടു കേന്ദ്രങ്ങൾ. പരീക്ഷ ഉച്ചതിരിഞ്ഞു രണ്ടു മുതൽ നാലു വരെയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K