24 February, 2024 11:46:16 AM


പെട്രോളുമായി വൈദ്യുത ടവറിൽ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി; 'പറഞ്ഞ പെൺകുട്ടി'യെ എത്തിച്ച് പൊലീസ്



അടൂര്‍: കൈയില്‍ പെട്രോള്‍ നിറച്ച കുപ്പിയുമായി 110 കെ.വി വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്‌നിരക്ഷാസേനാ താഴെയിറക്കി. യുവാവ് മുന്നോട്ടുവെച്ച ആവശ്യം അംഗീകരിച്ചതോടെയാണ് മൂന്നര മണിക്കൂറിനു ശേഷം നാട്ടുകാരുടേയും പോലീസിന്‍റേയും സഹകരണത്തോടെ അഗ്നിരക്ഷാ സേനയ്ക്ക് 'ദൗത്യം' പൂർത്തീകരിക്കാൻ സാധിച്ചത്.

മാലക്കോട് പറക്കോട് വീട്ടില്‍ രതീഷ് ദിവാകരന്‍ (39) ആണ് ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. താന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ സ്ഥലത്ത് എത്തിച്ചാല്‍ മാത്രമേ താഴെ ഇറങ്ങൂ എന്നായിരുന്നു ഇയാളുടെ നിലപാട്. ഒടുവിൽ രതീഷ് പറഞ്ഞ പെണ്‍കുട്ടിയെ പോലീസ് സ്ഥലത്തെത്തിച്ച ശേഷമാണ് യുവാവ് താഴെയിറങ്ങാന്‍ സമ്മതിച്ചത്. 

ഇന്നലെ രാത്രി 9.30-നായിരുന്നു യുവാവ് ടവറില്‍ കയറിയത്. നീണ്ട പരിശ്രമത്തിനു ശേഷം ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ഇയാളെ താഴെയിറക്കാനായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K